കുറഞ്ഞ സ്ഥലത്ത് മനോഹരം ഒരു 3 ബെഡ് റൂം വീട്!! ഭംഗിയിൽ വിട്ടുവീഴ്ച ഇല്ലാത്ത ഈ വീട് നിങ്ങളെ കൊതിപ്പിക്കും… | 28 Lakhs 1350 SQFT 3 BHK Home Tour Malayalam

28 Lakhs 1350 SQFT 3 BHK Home Tour Malayalam : മൂന്ന് ബെഡ്റൂം ഹാള് കിച്ചൺ എന്നിവ അടങ്ങുന്ന ഒരു വീടാണിത്. ഒരു ചെറിയ ഫാമിലിക്ക് വളരെ അനുയോജ്യ മായ പ്ലാൻ ആണ് ഇത്.വളരെ സിമ്പിൾ ആയിട്ടുള്ള ഡിസൈനുകൾ ഉപയോഗിച്ച് മാക്സിമം സ്പേസ് ഉപയോഗിച്ച് നിർമ്മിച്ചത്. വീടിന്റെ ഒരുവശത്തായി സ്റ്റോൺ വർക്ക് ചെയ്തിരിക്കുന്നു. ഇ വർക്ക് വീടിനെ കൂടുതൽ മനോഹരമാക്കുന്നു.വീടിന് ചെറിയൊരു സിറ്റൗട്ട് പ്രൊവൈഡ് ചെയ്തിരിക്കുന്നു.

അകത്തേക്ക് കയറുമ്പോൾ ഉള്ള ഡോർ എന്ന് പറയുന്നത് തേക്ക് ഉപയോഗിച്ചാണ് ഉണ്ടാക്കിയിരിക്കുന്നത് ഇത് ഡബിൾ ഡോർ ആണ്. വാതിൽ തുറന്ന് അകത്ത് കേറുമ്പോൾ ആദ്യം ഉള്ളത് ഒരു ഗസ്റ്റ് ലിവിങ് ഏരിയ ആണ്. ഇവിടെ എൽ ഷേപ്പിൽ ഉള്ള ഒരു സോഫ പ്രൊവൈഡ് ചെയ്തിരിക്കുന്നു. പിന്നീട് ഇതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഹാൾ അറേഞ്ച് ചെയ്തിരിക്കുന്നത് ഡൈനിങ് ഹാളിന്റെയും ലിവിങ് ഹാളിന്റെയും ഇടയിൽ നിന്നുമാണ് മുകളിലേക്കുള്ള പ്രൊവൈഡ് ചെയ്തിരിക്കുന്നത്.

ഡൈനിങ് ഹാളിൽ ആറു പേർക്കിരുന്ന ഭക്ഷണം കഴിക്കാൻ രീതിയിൽ ടേബിള്‍ അറേഞ്ച് ചെയ്തിരിക്കുന്നു.സ്റ്റെയറിന്റെ ഒരു വശത്തായാണ് വാഷ് ഏരിയ കൊടുത്തിരിക്കുന്നത്. ഈ വീടിന് ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയുന്നത് ഇവിടുത്തെ സ്റ്റെയർ ആണ്. രണ്ടുപേർക്ക് സുഖമായി ഒരുമിച്ച് നടന്നു പോകാവുന്ന രീതിയിൽ ആണ് സ്റ്റെയർ നിർമ്മിച്ചിരിക്കുന്നത്.

ഗ്രൗണ്ട് ഫ്ലോറിൽ രണ്ട് ബെഡ്റൂമാണ് കൊടുത്തിരിക്കുന്നത് ഒരു സിംഗിൾ ബെഡ്റൂം ഒരു മാസ്റ്റർ ബെഡ്റൂം, രണ്ടു ബെഡ്റൂമുകളും അറ്റാച്ച്ഡ് ആണ്, ഫസ്റ്റ് ഫ്ലോറിൽ എത്തുമ്പോൾ അവിടെ ഒരു ബെഡ്റൂം പ്രൊവൈഡ് ചെയ്തിരിക്കുന്നു. ഈ ബെഡ്റൂമും അറ്റാച്ച്ഡ് തന്നെയാണ്. ഫസ്റ്റ് ഫ്ലോറിൽ പിന്നെ കൊടുത്തിരിക്കുന്നത് വളരെ വിശാലമായ ഒരു ബാൽക്കണിയാണ്.

Rate this post