25 ലക്ഷം രൂപയ്ക്ക് ഏഴര സെന്റിൽ ഒരു 1500 സ്‌ക്വയർ ഫീറ്റ് ആയാലോ!? ആരും കൊതിക്കും അടിപൊളി സാധരണ വീട്… | 25 Lakh 1500 SQFT 2 BHK Home Tour Malayalam

25 Lakh 1500 SQFT 2 BHK Home Tour Malayalam : ആർഭാടങ്ങൾ ഒന്നുമില്ലാതെ ഏഴര സെന്റിൽ 25 ലക്ഷം രൂപയ്ക്ക് പണിത വീടാണ് വിശദമായി നോക്കാൻ പോകുന്നത്. 1500 ചതുരശ്ര അടിയിലാണ് വീട് നിർമ്മിച്ചിട്ടുള്ളത്. ഫസ്റ്റ് ഫ്ലോറിൽ രണ്ട് കിടപ്പ് മുറികൾ വരുന്നുണ്ട്. സിറ്റ്ഔട്ടിന്റെ ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത് മാർബിലാണ്. വാതിലുകളും ജനാലുകളും തടിയിലും ഇരുമ്പിലുമാണ് ചെയ്തിരിക്കുന്നത്.

ലിവിങ് ഹാളിൽ സീലിംഗ് ചെയ്തിട്ടില്ല. സോഫകൾ ഉടമസ്ഥന്റെ നിർദേശപ്രകാരമാണ് പണിതെടുത്തിരിക്കുന്നത്. ലിവിങ് സ്പെസിൽ നിന്നും നേരെ എത്തി ചെല്ലുന്നത് ഡൈനിങ് ഏരിയയിലേക്കാണ്. അത്യാവശ്യം സ്പേസുള്ളതാണ് ഈ ഡൈനിങ് ഏരിയയുടെ ഏറ്റവും വലിയ പ്രേത്യേകത. കൂടാതെ ആറിൽ കൂടുതൽ പേർക്ക് ഇരിക്കാൻ കഴിയുന്ന ഇരിപ്പിടവും ഡൈനിങ് ടേബിളും ഇവിടെ ഒരുക്കിരിക്കുന്നതായി കാണാം.

മിക്കവർക്കും ചിലവ് കുറഞ്ഞ വീടുകളാണ് പരിചയപ്പെടാൻ കൂടുതൽ താത്പര്യം. ഡൈനിങ് ഏരിയയുടെ ഇടത് വശത്താണ് ഫസ്റ്റ് ഫ്ലോറിലേക്കുള്ള പടികൾ വന്നിരിക്കുന്നത്. അതിനോട് ചേർന്നിട്ടാണ് ആദ്യ കിടക്ക മുറി വന്നിരിക്കുന്നത്. സാധാരണ രീതിയിലാണ് മുറികൾ ഒരുക്കിരിക്കുന്നത്. മൂന്ന് പാളികൾ വരുന്ന രണ്ട് ജനാലുകളാണ് കാണാൻ സാധിക്കുന്നത്. കൂടാതെ ബാത്രൂം, ചെറിയ വാർഡ്രോബും കാണാം.

ആദ്യം കണ്ട മുറിയെക്കാളും കുറച്ച് കൂടി സൗകര്യങ്ങൾ ഡിസൈനും വന്നിരിക്കുന്നത് രണ്ടാമത്തെ മുറിയാണ്. വീട്ടിലെ പ്രധാന ഏരിയയായ അടുക്കളയാണ് നോക്കാൻ പോകുന്നത്. അലുമനിയം ഫാബ്രിക്കേഷൻ ഉപയോഗിച്ചുള്ള കബോർഡ് വർക്കുകളാണ് കാണാൻ കഴിയുന്നത്. കൂടാതെ കഴിക്കാനുള്ള ചെറിയ ഇടവും ഇവിടെ ഒരുക്കിട്ടുണ്ട്. ബാക്കി വിശേഷങ്ങൾ വീഡിയോയിലൂടെ കാണാം.

Rate this post