ഇത് സാധാരണ കാരന്റെ സ്വപ്‌ന സാഫല്യം!! ഏറ്റവും കുറഞ്ഞ ചിലവിൽ ഒരു 2 ബെഡ്‌റൂം അടിപൊളി വീടും പ്ലാനും… | 2 BHK Home Tour Malayalam

2 BHK Home Tour Malayalam : സ്വന്തമായി അധ്വാനിച്ച് വീട് വെക്കുക എന്നത് ഇന്ന് പലരുടെയും സ്വപ്നമാണ്. ഈ സ്വപ്നം പലരുടെയും ജീവിതത്തിൽ നടക്കുന്നില്ലെങ്കിലും മറ്റു ചിലരുടെ ജീവിതത്തിൽ നടക്കാറുണ്ട്. ഒരു ദിവസമെങ്കിലൊരു ദിവസം സ്വന്തം വീട്ടിൽ കിടന്ന് ഉറങ്ങുക എന്നത് ആരാണ് ആഗ്രെഹിക്കാത്തത്. അതുകൊണ്ട് തന്നെ പലരും ഇന്ന് അധ്വാനിക്കുന്നത് ഇത്തമൊരു സ്വപ്നത്തിനു വേണ്ടി കൂടിയാണ്.

തിരുവന്തപുരം ജില്ലയിലെ കഴക്കൂട്ടം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന രണ്ട് കിടപ്പ് മുറികൾ അടങ്ങിയ വീടാണ് നമ്മൾ പരിചയപ്പെടുന്നത്. സാധാരണകാർക്ക് ഇത്തരമൊരു വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഈ വീട് തന്നെ നോക്കാവുന്നതാണ്. പുറമേ നിന്ന് നോക്കുമ്പോൾ വെള്ള നിറത്തിൽ തിളങ്ങി നിൽക്കുന്ന മനോഹരമായ വീടാണ് കാണാൻ സാധിക്കുന്നത്. ചെറിയ വീടാണെങ്കിലും നല്ലൊരു ഡിസൈൻ തന്നെയാണ് വീടിനു നൽകിരിക്കുന്നത്.

ചെറിയ സ്പേസാണ് സിറ്റ്ഔട്ടിനു നൽകിരിക്കുന്നത്. കൂടാതെ കുറഞ്ഞ പ്ലോട്ടിലാണ് വീട് സ്ഥിതി ചെയ്യുന്നത്. മുന്നിൽ തന്നെ രണ്ട് പാളികൾ ഉള്ളത് ജനാലുകൾ നൽകിട്ടുണ്ട്. കൂടാതെ പ്രധാന വാതിലുകളും ജനാലുകളും തടി കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഉള്ളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വലിയ ഹാളാണ് കാണുന്നത്. അവിടെ ടീവി യൂണിറ്റും മറ്റു സൗകര്യങ്ങളും ഒരുകിട്ടുണ്ട്.

സാധാരണ ഇന്റീരിയർ ഡിസൈനാണ് ചെയ്തിരിക്കുന്നത്. ഹാളിന്റെ അരികെയാണ് കിടപ്പ് മുറി സജ്ജീകരിച്ചിരിക്കുന്നത്. അറ്റാച്ഡ് ബാത്റൂം കാണാൻ കഴിയുന്നതാണ്. മറ്റു മുറിയിലും വലിയ വ്യത്യാസങ്ങൾ ഇല്ല. നല്ലൊരു അടുക്കളയാണ് അടുത്തതായി കാണുന്നത്. രണ്ടിൽ കൂടുതൽ പേർക്ക് നിന്ന് പെറുമാനുള്ള സൗകര്യം ഈ അടുക്കളയിലുണ്ടെന്ന് പറയാം. മറ്റു വീടുകളിൽ ഉള്ളത് അടിസ്ഥാന സൗകര്യങ്ങൾ ഈ അടുക്കളയിൽ തന്നെയുണ്ട്. ബാക്കിയുള്ളവ വീഡിയോയിലൂടെ കണ്ട് മനസിലാക്കാം.

Rate this post