പ്രവാസികൾ തിരയുന്ന ആ വീട് ഇതാണ്!! രണ്ട് നിലയിലും ചെറിയ ബഡ്‌ജറ്റിലും ഒതുങ്ങുന്ന ഒരു സുന്ദര ഭവനം… | 1900 sqft Home Tour Malayalam

1900 sqft Home Tour Malayalam : ഒരിക്കൽ പറമ്പിൽ ഇബ്രാഹിംകുട്ടി യുടെയും ഭാര്യ ഷബീബ ഫർസാനയുടെയുയും ഈ വീട് ഒരുക്കിയിരിക്കുന്നത് 1900 സ്ക്വയർഫീറ്റിൽ കണ്ടമ്പററി ഡിസൈനിൽ ആണ്. ജിഐ പൈപ്പിലും വുഡ്ഡൻ ഷീറ്റിലും പണിതഗേറ്റ് വീടിനെ ആദ്യനോട്ടത്തിൽ തന്നെ മനോഹരമാക്കുന്നു. വളരെ സിമ്പിളും അതേസമയം ഏവർക്കും ഇഷ്ടപ്പെടുന്നതും ആണ് ഈ വീടിന്റെ രൂപഘടന. വീടിന്റെ പുറം ചുമരിനു ഭംഗി കൂട്ടാനായി ഫർഗോളയും ഷോ വാളും ചെയ്തിരിക്കുന്നു. പോർച്ചിന്റെ ഫില്ലറിന് ഭംഗികൂട്ടാൻ ക്ലെഡിങ് ടൈൽ ആണ് ഉപയോഗിച്ചിരിക്കുന്നത്. മാർബിൾ കൊണ്ടാണ് സിറ്റൗട്ടിന്റെ ഫ്ലോർ നിർമ്മിച്ചിരിക്കുന്നത്.

ഡബിൾ ലീഫിലുള്ള മെയിൻ ഡോർ കടന്ന് അകത്തു കയറിയാൽ അത്യാവശ്യം വലിപ്പമുള്ളതും നീളമുള്ളതുമായ ലിവിങ് റൂം ആണ് നമ്മെ സ്വാഗതം ചെയ്യുന്നത്. live ഇങ്ങിനെയും ഡൈനിങ് ഇനിയും സപ്ലൈ ചെയ്യാൻ മൾട്ടിവുഡ് കൊണ്ടുള്ള ചെറിയൊരു സെപ്പറേഷൻ ആണ് നൽകിയിരിക്കുന്നത്. ഫർണിച്ചറിന്റെയും സപ്പറേഷന്റെയും കളർ പാറ്റേണിന് അനുസൃതമായ സോഫ സെറ്റ് ആണ് ലിവിങ് റൂമിൽ ഒരുക്കിയിരിക്കുന്നത്.

നല്ല വലിപ്പത്തിലുള്ള അതേസമയം ആർഭാടങ്ങളില്ലാത്ത ഒതുക്കമുള്ള രീതിയിലാണ് ബെഡ്റൂമുകൾ സെറ്റ് ചെയ്തിരിക്കുന്നത്. ബെഡ്റൂമിലെ ഫർണിച്ചർ കളറിന്റെ അതേ പാറ്റേണിലുള്ള കളറുകൾ ആണ് അറ്റാച്ച്ഡ് ബാത്റൂമിലെ ടൈലുകൾ കും നൽകിയിരിക്കുന്നത്. ഡൈനിങ് ഏരിയ യുടെ സൈഡിൽ ആയുള്ള സ്റ്റെയർ സാധാരണയായുള്ള സ്റ്റീലിലെ രീതിയിലാണ് ചെയ്തിരിക്കുന്നത് പിറകിലെ ഭിത്തിയിൽ പർഗോള ഉപയോഗിച്ചതിനാൽ കൂടുതൽ വെളിച്ചം അകത്തേക്ക് കടന്നുവരാൻ സഹായിക്കുന്നു. താഴെയും മുകളിലുമായി 4 ബെഡ്റൂമുകളാണ് ഒരുക്കിയിരിക്കുന്നത്.

താഴെ ലിവിംഗ് റൂമിന് അരികിലായി ഒരു പ്രയർ റൂമും ഒരുക്കിയിട്ടുണ്ട്. വളരെ മനോഹരമായി ഒരlക്കിയ കിച്ചണിൽ ഭിത്തിയുടെ മുകൾഭാഗത്തായി അലൂമിനിയം ഫാബ്രിക്കേഷൻ കൊണ്ട് കബോർഡുകൾ സെറ്റ് ചെയ്തിരിക്കുന്നു. കൂടാതെ പുറത്തോട്ട് തള്ളിയ രീതിയിൽ നിർമ്മിച്ച വർക്ക് ഏരിയയും മികച്ച രീതിയിൽ പണികഴിപ്പിച്ചിരിക്കുന്നു. വർക്കലയിൽ നിന്ന് പുറത്ത് കടന്നാൽ കുട്ടികൾക്ക് കളിക്കാനും മറ്റുമായി ചുറ്റുമതിൽ ഒക്കെ കെട്ടി മനോഹരമായി റെഡ് ഓക്സൈഡ് ഇട്ട് ഒരു ഒഴിഞ്ഞ സ്ഥലവും ഒരുക്കിയിട്ടുണ്ട്. വീടിന്റെ മറ്റ് സവിശേഷതകൾ നമുക്ക് തുടർന്ന് കാണാം..