ജനഹൃദയങ്ങൾ കീഴടക്കിയ ആ വീട് ഇവിടെയുണ്ട്!! 4 സെന്ററിൽ തീർത്ത 1800 സ്ക്വയർ ഫീറ്റ് വിസ്‌മയം വൈറലാകുന്നു… | 1800 SQFT Home Tour Malayalam

1800 SQFT Home Tour Malayalam : വെറും നാല് സെന്റിൽ അതിമനോഹരമായ വീട് പണിതെടുക്കാൻ സാധിക്കുമോ. 1800 ചതുരശ്ര അടിയിലാണ് വീട് പണിതിരിക്കുന്നത്. ഒട്ടുമിക്ക എല്ലാ സൗകര്യങ്ങളോട് കൂടിയാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ അടുത്തറിയാം. ടൈൽസുകളോടു കൂടിയ സിറ്റ്ഔട്ട്‌ കാണാം. അത്യാവശ്യകാർക്ക് ഇരിക്കാൻ കഴിയുന്ന ഒരു ഇരിപ്പവും ഇവിടെ നൽകിട്ടുണ്ട്.

ഫ്ലോറുകളിൽ ടൈലുകളാണ് ചെയ്തിരിക്കുന്നത്. രണ്ട് പാളികലുള്ള ജനാലും ഒരുക്കിട്ടുണ്ട്. പ്രാധാന വാതിലൂടെ കടന്ന് ആദ്യം തന്നെ കാണാൻ സാധിക്കുന്നത് ലിവിങ് ഹാളാണ്. ഈ ഹാളിൽ ഓരോ പാളികൾ ഉള്ള ജനാലുകൾ, ഇരിപ്പിടത്തിനായി സോഫകൾ എന്നിവ കാണാം. കുറച്ചു കൂടി ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ ഡൈനിങ് ഹാൾ കാണാം. ആറ് പേർക്ക് ഇരിക്കാൻ സാധിക്കുന്ന മേശയും കസേരകളുമാണ് ഇവിടെ ഒരുക്കിരിക്കുന്നത്.

വളരെ സാധാരണ രീതിയിലാണ് ഇന്റീരിയർ വർക്കുകളൊക്കെ ചെയ്തിരിക്കുന്നത്. വീട്ടിലെ മാസ്റ്റർ കിടപ്പ് മുറി പരിശോധിക്കുകയാണെങ്കിൽ അത്യാവശ്യം വീതിയും വലിപ്പവുമുള്ള മുറിയാണ് നൽകിരിക്കുന്നത്. അതുപോലെ തന്നെ കിടക്ക വലിപ്പത്തിനുസരിച്ചാണ്. കൂടാതെ വാർഡ്രോപ്പ് നൽകിരിക്കുന്നതായി കാണാം. അറ്റാച്ഡ് ബാത്‌റൂം നൽകിട്ടുണ്ട്. അത്യാവശ്യം എല്ലാ സൗകര്യങ്ങൾ അടങ്ങിയ മുറിയാണ് മാസ്റ്റർ ബെഡ്‌റൂം.

രണ്ടാമത്തെ മുറി പരിശോധിക്കുകയാണെങ്കിൽ ആദ്യ കണ്ട മുറിയെക്കാളും അല്പം ചെറുതാണെങ്കിലും എല്ലാ സൗകര്യങ്ങൾ ഇവിടെയുമുണ്ട്. വീടിന്റെ പ്രധാന സ്ഥലമായ അടുക്കളയാണ് എടുത്ത് പറയേണ്ടത്. നിറങ്ങളുടെ കോമ്പിനേഷൻ അടുക്കളയെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റുന്നു. കൂടാതെ സ്റ്റോറേജ് സ്പേസും, കബോർഡുകളും കാണാം. ഫസ്റ്റ് ഫ്ലോറിലും രണ്ട് മുറികൾ നൽകിട്ടുണ്ട്. അതുമാത്രമല്ല വ്യായാമം ചെയ്യാനുള്ള സംവിധാനങ്ങൾ ഇവിടെ കാണാം. ബാൽക്കണിയിൽ നിന്നുമുള്ള കാഴ്ച്ചയാണ് ആരെയും കൂടുതലായി ആകർഷിക്കുന്നത്.