15 ലക്ഷത്തിന് ഒരു 1150 സ്ക്വയർ ഫീറ്റ് 3 ബെഡ്‌റൂം വീട് ആയാലോ!? ഇതാണോ നിങ്ങൾ സ്വപ്നം കണ്ട ആ വീട്… | 15 Lakh 1150 SQFT 3 BHK Home Tour Malayalam

15 Lakh 1150 SQFT 3 BHK Home Tour Malayalam : തൃശ്ശൂർ ജില്ലയിൽ അഞ്ച് സെന്റ് സ്ഥലത്ത് എല്ലാവിധ സൗകര്യങ്ങളും നൽകിക്കൊണ്ട് മൂന്ന് ബെഡ്റൂമുകളോട് കൂടി നിർമ്മിച്ച ബൈജു,അശ്വതി ദമ്പതികളുടെ വീട് പരിചയപ്പെടാം. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് ഗ്രാനൈറ്റ് പാകിയ ഒരു സിറ്റൗട്ട് നൽകിയിരിക്കുന്നു. അതിനോട് ചേർന്ന് തന്നെ ഒരു കാർ പാർക്കിംഗ് ഏരിയക്ക് കൂടി ഇടം കണ്ടെത്തിയിട്ടുണ്ട്. മുറ്റത്ത് ചെറിയ ഒരു ഗാർഡൻ സെറ്റ് ചെയ്യാനുള്ള ഇടവും നൽകിയിരിക്കുന്നു.

വീടിന്റെ വാതിൽ ഉൾപ്പെടെയുള്ള പ്രധാന ഫർണിച്ചറുകൾ എല്ലാം ഐയിനി പ്ലാവ് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് വിശാലമായ ഒരു സോഫ സെറ്റ് ചെയ്ത ലിവിങ് ഏരിയ കാണാവുന്നതാണ്. ഇവിടെ നിന്നും കുറച്ചു കൂടി മുന്നോട്ടു ആയി ആറുപേർക്ക് ഇരിക്കാവുന്ന ഡൈനിങ് ടേബിളും ചെയറുകളും സെറ്റ് ചെയ്ത് നൽകിയിട്ടുണ്ട്. ഈയൊരു ഭാഗത്തോട് ചേർന്ന് തന്നെ ടീവി വെക്കാനുള്ള ഇടവും അതോടൊപ്പം ഒരു ദിവാനും നൽകിയിട്ടുണ്ട്.

ഡൈനിങ് ഏരിയയുടെ ഇരുവശത്തായി 2 ബെഡ്റൂമുകൾ സജ്ജീകരിച്ചിരിക്കുന്നു. ഈ രണ്ടു ബെഡ്റൂമുകൾക്കും ഇടയിലുള്ള ഭാഗമാണ് വാഷ് ഏരിയയ്ക്കായി മാറ്റി വെച്ചിട്ടുള്ളത്. അത്യാവശ്യം നല്ല വിശാലത തോന്നിപ്പിക്കുന്ന രീതിയിലാണ് ബെഡ്റൂമുകൾ രണ്ടും നൽകിയിട്ടുള്ളത്. രണ്ട് ബെഡ്റൂമുകളും അറ്റാച്ച്ഡ് ബാത്രൂം സൗകര്യത്തോടു കൂടിയാണ് നൽകിയിരിക്കുന്നത്. മൂന്നാമത്തെ ബെഡ്റൂമിനുള്ള ഇടം കണ്ടെത്തിയിട്ടുള്ളത് ഡൈനിങ് ഏരിയക്കും കിച്ചണിനും ഇടയിൽ വരുന്ന സ്പേസിലാണ്.ഫ്ലോറിങ്ങിനായി ടൈലുകൾ ആണ് വീടിന്റെ എല്ലാ ഭാഗത്തും ഉപയോഗിച്ചിട്ടുള്ളത്.

അടുക്കളയിലേക്ക് പ്രവേശിക്കുമ്പോൾ ഷെൽഫുകൾ ഫെറോ സിമന്റ് ഉപയോഗിച്ചാണ് നിർമ്മിച്ച് നൽകിയിട്ടുള്ളത്. പ്രധാന അടുക്കളയോട് ചേർന്ന് അടുപ്പ് നൽകുന്നതിനുള്ള സൗകര്യങ്ങൾ കൂടി ഒരുക്കിയിട്ടുണ്ട്. ഇവിടെ നിന്നും പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്തായി ഒരു കോമൺ ബാത്റൂമിന് കൂടി ഇടം കണ്ടെത്തി. ഇന്റീരിയർ വർക്കുകളിൽ എടുത്തു പറയേണ്ടത് സീലിങ്ങിൽ നൽകിയിട്ടുള്ള സ്പോട്ട് ലൈറ്റുകൾ ആണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടി നിർമിച്ച ഈ മൂന്ന് ബെഡ്റൂം വീടിന് 15 ലക്ഷം രൂപയാണ് ചിലവ് വന്നിട്ടുള്ളത്.

Rate this post