15 ലക്ഷത്തിനു ഇങ്ങനെ ഒരു വീടാണോ നിങ്ങളുടെ സ്വപ്നം..!? 1096 സ്‌ക്വയർ ഫീറ്റിൽ ഒരു 3 ബെഡ്‌റൂം കിടിലൻ വീട്… | 15 Lakh 1096 SQFT 3 BHK Home Tour Malayalam

Budget 3 BHK Home Tour Malayalam : ലിവിങ് ഹാളും, ഡൈനിങ് ഹാളും ഒരുമിച്ചാണ് വരുന്നത്. അടിപൊളി സോഫയൊക്കെ ലിവിങ് ഹാളിൽ കാണാൻ സാധിക്കു. വാഷ് ബേസിലാണേൽ ടേബിൾ ടോപ്പ് പണിതിട്ടുണ്ട്. ഈ വീടിന്റെ ഫ്ലോറിങ് ഉപയോഗിച്ചിരിക്കുന്നത് മാർബിളാണ്. മുറിയിലും മാർബിളാണ് ചെയ്തിരിക്കുന്നത്. സീലിംഗ് ചെയ്തിട്ടില്ല കൂടാതെ ഒരു ഷെൽഫും ഇവിടെ പണിതിട്ടുണ്ട്.

ഏകദേശം രണ്ട് മുറികളും ഒരുപോലെയാണേലും, മൂന്നാമത്തെ കിടപ്പ് മുറി ഈ വീട്ടിലെ മാസ്റ്റർ ബെഡ്‌റൂമാണ്.അത്യാവശ്യം വലിയയൊരു കട്ടിൽ കാണാം. ജനാലുകൾ കർട്ടൻ ഉപയോഗിച്ച് മറിച്ചിട്ടുണ്ട്. അറ്റാച്ഡ് ബാത്രൂം ഇവിടെ കാണാൻ കഴിയും. മറ്റ് നുരികളിൽ കണ്ടത് പോലെ ഇവിടെയും ഷെൽഫ് പണിതിട്ടുണ്ട്. മാസ്റ്റർ ബെഡ്‌റൂം ആണെങ്കിലും സീലിംഗ് ചെയ്തിട്ടില്ല.

സീലിംഗ് ചെയ്യാതിരിക്കുന്നത് ചിലവ് ചുരുക്കൽ ഭാഗമായിട്ടാണ്.അതികം ആഡംബരമൊന്നുമില്ലാതെ എല്ലാ സൗകര്യങ്ങളോട് കൂടിയാണ് കിടപ്പ് മുറികൾ ഒരുക്കിട്ടുള്ളത്. അടുക്കള നോക്കുകയാണെങ്കിൽ ടോപ്പിൽ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റാണ്. അടുപ്പിന്റെ ഭാഗത്ത് ഗ്രാനൈറ്റ് തന്നെയാണ് ഉപയോഗിക്കുന്നത്. അതൊരു നല്ല കാര്യമാണ്.

ടൈൽസാണെങ്കിൽ ചൂടാവുകയും പൊട്ടിത്തെറിക്കാൻ വളരെയധികം സാധ്യതയുമുണ്ട്. എല്ലാകൊണ്ടും അത്യാവശ്യം നല്ലയൊരു അടുക്കളയാണ് ഈ വീട്ടിൽ ചുരുങ്ങിയ ചിലവിൽ ചെയ്തു കൊടുത്തിരിക്കുന്നത്. ഗുണമേന്മയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ച്ച ഇവിടെ ഉണ്ടാക്കിട്ടില്ല.

Rate this post