13 ലക്ഷം രൂപയ്ക്ക് ഇതുപോലെ ഒരു ആഡംബര വീടോ!? ബഡ്ജറ്റ് ഫ്രണ്ട്‌ലിയായി നിർമ്മിച്ച സാധാരണക്കാരുടെ സ്വപ്നഭവനം… | 13 Lakh 750 SQFT 3 BHK Home Tour Malayalam

13 Lakh 750 SQFT 3 BHK Home Tour Malayalam : ഒരു വീട് നിർമ്മിക്കുക എന്നത് ഓരോരുത്തരുടെയും സ്വപനമാണ്. ഒരുപക്ഷെ കയ്യിൽ മതിയായ ബഡ്ജറ്റ് ഇല്ലെങ്കിൽ പോലും, തന്റെ സ്വപ്നങ്ങളിലുള്ള ഒരു ഭവനം ഓരോരുത്തരുടെയും പ്രതീക്ഷയും ആഗ്രഹവുമാണ്. അങ്ങനെയെങ്കിൽ, നിങ്ങളുടെ എല്ലാ മോഹങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് നിങ്ങളുടെ ചെറിയ ബഡ്ജറ്റിൽ ഒരു വീട് നിർമ്മിച്ചാലോ. അങ്ങനെ ഒരു ആഗ്രഹം നിങ്ങളുടെ മനസ്സിലുണ്ടെങ്കിൽ, നിങ്ങൾ തീർച്ചയായും ഈ വീടിന്റെ വിശേഷങ്ങൾ അറിഞ്ഞിരിക്കണം.

ക്ലേ ടയ്ൽ ഉപയോഗിച്ചാണ് വീടിന്റെ മുൻവശം വാൾ ക്ലാഡിങ് ചെയ്തിരിക്കുന്നത്. മനോഹരമായ രീതിയിൽ ഒരുക്കിയ എലിവേഷൻ, വീടിന്റെ ഭംഗി വിളിച്ചുകാണിക്കുന്നു. പ്ലാവ് ഉപയോഗിച്ചാണ് വീടിന്റെ മുൻവശത്തെ കട്ടില നിർമ്മിച്ചിരിക്കുന്നത്. വീട്ടിലെ ബാക്കി വരുന്ന എല്ലാ കട്ടിലകളും വാതിലുകളും ജനൽ പാളികളുമെല്ലാം മരത്തിൽ തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്. മാത്രമല്ല, കജാരിയയുടെ ബ്രാൻഡഡ് ടയ്ൽ ഉപയോഗിച്ചാണ് വീടിന്റെ ഫ്ലോറിങ് ചെയ്തിരിക്കുന്നത്.

ലോബഡ്ജറ്റ് വീടാണെങ്കിൽ പോലും, പ്ലമ്പിങ്ങിലും വയറിങ്ങിലുമെല്ലാം ക്വാളിറ്റിയിൽ യാതൊരു വിട്ടുവീഴ്ച്ചയും കൂടാതെ ബ്രാൻഡഡ് ഉത്പന്നങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. 750 sqft വിസ്തീർണ്ണതിൽ നിർമ്മിച്ചിരിക്കുന്ന വീട്ടിൽ 3 ബെഡ്റൂമികളും, ലിവിങ് ഏരിയയും, കിച്ചണും എല്ലാം ഒതുങ്ങിയിരിക്കുന്നു.

ഏഷ്യൻ പെയിന്റ്സ്‌ ഉപയോഗിച്ചാണ് വീടിന്റെ പെയിന്റിംഗ് ചെയ്തിരിക്കുന്നത്. പ്രധാനമായും വൈറ്റ് നിറത്തിലാണ് വീടിന്റെ ഇന്റീരിയറും എക്സ്റ്റീരിയറും ഡിസൈൻ ചെയ്തിരിക്കുന്നത്. തേജസ്‌ കൺസ്ട്രക്ഷൻസിന്റെ വിഷ്ണു ആണ് ഈ സ്വപ്നഭവനം നിർമ്മിച്ചിരിക്കുന്നത്. 13 ലക്ഷം ബഡ്ജറ്റിൽ എല്ലാ സുഖസൗകര്യങ്ങളും അടങ്ങിയ വീട് 4 മാസം കൊണ്ടാണ് മുഴുവൻ പണി കഴിപ്പിച്ചിരിക്കുന്നത്. വീടിന്റെ കൂടുതൽ വിശേഷങ്ങൾ കാണാൻ വീഡിയോ സന്ദർശിക്കാം.

Rate this post