ഇത്ര കുറഞ്ഞ ചിലവിൽ ഇങ്ങനെ ഒരു വീട് സാധ്യമോ!? കുറഞ്ഞ ചിലവിൽ ആരും കൊതിക്കുന്ന മനോഹര ഭവനം… | 1215 SQFT 2 BHK Home Tour Malayalam

1215 Sq Ft Home Tour Malayalam : ഇന്ന് വടകരയിലെ സജിത്ത് എന്ന വെക്തിയുടെ വീടാണ് നമ്മൾ കൂടുതലായി പരിചയപ്പെടാൻ പോകുന്നത്. വീടിന്റെ ആകെ വിസ്തൃതി 1215 ചതുരശ്ര അടിയാണ്. വടകരയെ പ്രേമുഖ ഡിസൈനറായ ശ്രീ ഫവാസാണ് വീട് ഡിസൈൻ ചെയ്തിരിക്കുന്നത്. കോളനിയൽ കണ്ടമ്പറി സ്റ്റൈലിലാണ് ഈ വീടിന്റെ എലിവേഷൻ ഡിസൈൻ ചെയ്തിരിക്കുന്നത്. വിശാലമായ കാർ പോർച്ച് വീടിന്റെ വലത് ഭാഗത്ത് ഒരുക്കിട്ടുണ്ട്.
സിറ്റ്ഔട്ട്, ഡൈനിങ്, രണ്ട് കിടപ്പ് മുറികൾ, ലിവിങ്, അടുക്കൽ, സ്റ്റോർ റൂം, ഒരു കോമൺ ബാത്‌റൂം എന്നിവയാണ് ഉള്ളത്. ഒടുക്കമുള്ള സിറ്റ്ഔട്ടാണ് കാണാൻ കഴിയുന്നത്. ഗ്ലാസിലും, തടികളും തീർത്ത വാതിലുകളും ജനാലുകളും കാണാം. മുൻവശത്തെ എലിവേഷനിൽ നൽകിരിക്കുന്ന ഡിസൈനുകളാണ് വീടിന്റെ പുറം കാഴ്ച്ചയിൽ അതിമനോഹരമാക്കിരിക്കുന്നത്. വിപലവും വിശാലവുമാണ് വീടിന്റെ അകം.

തടി കൊണ്ടുള്ള പാർട്ടിഷൻ നൽകി ലിവിങ് റൂമും, ഡൈനിങ് ഹാളും വേർതിരിച്ചിട്ടുണ്ട്. ഇരിപ്പിടത്തിനായി മനോഹരമായ തടികൾ കൊണ്ടുള്ള സോഫകൾ ഒരുക്കിട്ടുണ്ട്. ലളിതമാണെങ്കിലും അതീവ ഗംഭീരമായിട്ടാണ് ഓരോ ഡിസൈൻ തയ്യാറാക്കിരിക്കുന്നത്. വാഷ് ബേസിന്റെ അടുത്ത് തന്നെ കോമൺ ബാത്റൂം കാണാൻ കഴിയും. ആറ് പേർക്ക് ഇരുന്ന് കഴിക്കാൻ കഴിയുന്ന ഡൈനിങ് മേശയാണ് ഇവിടെ ഒരുക്കിട്ടുള്ളത്. കോണിപടികളുടെ അകം ഭാഗം തടികൾ കൊണ്ട് ആർട്ട് വർക്ക് ചെയ്‌തിരിക്കുകയാണ്.
അനാവശ്യമായി ഒന്നുമില്ലെങ്കിലും ആവശ്യമായ എല്ലാ സൗകര്യങ്ങളും അടങ്ങിയ മുറിയാണ് കാണാൻ കഴിയുന്നത്. ലളിതമായ ഫർണിച്ചകളും മിതമായ സാമ്രാഗികളും ഉള്ളപ്പോളാണ് അതിമനോഹരമായ അകമുള്ള വീടുണ്ടാവുന്നത്. ക്രോസ്സ് വെന്റിലേഷനാണ് വീടിന്റെ രണ്ടാമത്തെ മുറിയുടെ ഏറ്റവും വലിയ സവിശേഷത. കറുത്ത ഗ്രാനൈറ്റുകളാണ് ഉപയോഗിച്ചാണ് അടുക്കള ടോപ്പ് ഒരുക്കിരിക്കുന്നത്. കിച്ചൻ കബോർഡുകളാണ് കൂടുതൽ അടുക്കളയെ ഇത്രേയും മനോഹരമാക്കിരിക്കുന്നത്. കൂടാതെ ഒരു സ്റ്റോർ മുറിയും, വർക്കിംഗ് ഏരിയയും കാണാം.
- Total Area – 1215 SFT
- 1) Sitout
- 2) Car porch
- 3) Living Hall
- 4) Dining Hall
- 5) 2 Bedroom + bathroom
- 6) Common bathroom
- 7) Kitchen + Store room + Work area